കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ

ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്‌തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ് നടപടി.മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്.