‘സ്വിഫ്റ്റിനോട് സഹകരിക്കില്ല’, കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിളിച്ച യൂണിയനുകളുടെ ചർച്ച ബഹിഷ്ക്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്. കെഎസ്ആർടിസിയുടെ സിറ്റി സർവ്വീസുകൾ സ്വിഫ്റ്റിന് നൽകാനാകില്ലെന്ന നിലപാടിലാണ് സംഘടന. ഇക്കാര്യത്തിൽ സ്വിഫ്റ്റിനോട് സഹകരിക്കില്ലെന്നും സിറ്റി സർവീസുകൾ കയ്യടക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ സംഘടന നിലപാടെടുത്തു. സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി വന്ന ശേഷം മറ്റുകാര്യങ്ങളെന്നാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.