ജമ്മുകശ്മീരിൽ ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം; രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി

ജമ്മുകശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. സോപോരയിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി. ബാരാമുള്ളയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ഹാദിപോര, റാഫിയബാദ് മേഖലയിൽ ഭീകരർ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചലിലാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. താരിഖ് വാനി, ഇഷ്ഫാഖ് വാനി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ തുടങ്ങിവയും പിടിച്ചെടുത്തു. ഇരുവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.