ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന മഹാരാഷ്ട്ര ഗവർണറുടെ പ്രസ്താവനയെ തള്ളി ബിജെപി. പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയുടെ വളർച്ചയിൽ പല വിഭാഗങ്ങളുടെയും സംഭാവനയുണ്ട്. അക്കാര്യം അംഗീകരിക്കുന്നു. എന്നാൽ അതിനാൽ മറാഠികളുടെ സംഭവനയെ കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിവാദ പ്രസ്താവനയിൽ ഗവർണറെ തളളി ബിജെപി, യോജിപ്പില്ലെന്ന് ഫഡ്നാവിസ്
