മാധ്യമപ്രവർത്തകരുടെയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് ട്വിറ്റര്‍

അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഈ റിപ്പോർട്ട് പുറത്തു വിട്ടത്. 2021 ലെ അവസാന ആറുമാസക്കാലയളവിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചു രാജ്യങ്ങളാണ് രംഗത്തെത്തിയത്.