ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു; 8 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

8 ദിവസത്തിനിടെ മൂന്ന് യുവാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്. എന്നിട്ടും കൊലപാതക സംഘങ്ങളെ പിടികൂടാൻ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിരിക്കുകയാണ്. കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷ സാധ്യതാ മേഖലകളിൽ സുരക്ഷക്കായി ഉന്നത പൊലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.