നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി.
സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കുന്നു; കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും
