പഞ്ച നക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ തങ്ങുന്നത് അര കോടിയിലധികം രൂപ മുടക്കി; പുതിയ ബുക്കിങ് എടുക്കാതെ അധികൃതർ

അര കോടിയിലധികം രൂപ മുടക്കിയാണ് ഗുവാഹത്തിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ തങ്ങുന്നത്. ഏക്നാഥ്‌ ഷിൻഡേയ്ക്ക് പിന്തുണയുമായി കൂടുതൽ പേർ എത്തുമെന്ന് നേരത്തെ ഉറപ്പിച്ചു 70 റൂമുകളാണ് ഹോട്ടലിൽ ബുക്ക് ചെയ്തിട്ടുള്ളത്. 7 ദിവസത്തേക്കാണ് ബുക്കിങ്. ഗുവാഹത്തി നഗരത്തിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ആകെയുള്ളത് 149 മുറികളാണ്. ഇതിൽ 70 മുറികളാണ് വിമത എംഎൽഎമാർക്കായി നേരത്തെ ബുക്ക് ചെയ്തിട്ടുള്ളത്.