യുദ്ധ കാലത്ത് റഷ്യയ്ക്ക് താങ്ങായി ഇന്ത്യ; വാങ്ങിയത് 50 മടങ്ങ് ഇന്ധനം

യുക്രൈൻ റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ 50 മടങ്ങ് വർധനവുണ്ടായി. ഇതോടെ ഇന്ത്യൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന് 10 ശതമാനത്തോളം റഷ്യയിൽ നിന്നായി.ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ധനത്തിന്റെ അളവ്, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 0.2% മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 10 ശതമാനത്തോളം ആയി ഉയർന്നത്.