രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം. പ്രതിപക്ഷ നിരയിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ നിലപാട് തീരുമാനിക്കാൻ ജെഎംഎം നാളെ യോഗം ചേരും. ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.