ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്

എൻസിപി അധ്യക്ഷൻ ശരത് പവാറിന് ഭീഷണിയുള്ളതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ മന്ത്രിയുടെ ഇത്തരം ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്നും സേനാ വക്താവ് സഞ്ജയ് റാവത്ത് ചോദിച്ചു.