രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു ; 24 മണിക്കൂറിൽ 17334 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേർക്കാണ്. കേരളത്തിൽ ഇന്നലെ 3981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ട്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവിൽ 25969 പേരാണ് രോഗ ബാധിതരായി ചികിൽസയിലുള്ളത്. കൊവിഡിൽ ആകെ മരണം 69,935 ആയി