‘ജൂലൈ അവസാനം ഹാജരാകണം’, സോണിയാ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണമെന്നാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഹാജരായിരുന്നില്ല. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്ന് സോണിയ ഗാന്ധി കത്തിലൂടെ ഇഡിയെ അറിയിച്ചിരുന്നു.