കല്യാണവേദിയിൽ വെടിവയ്പ്; വരൻ അറസ്റ്റിൽ

കല്യാണവേദിയിൽ ആഘോഷവെടിവയ്പിനിടെ ഉണ്ടായ അപകടത്തിൽ ഒരു മരണം. ഉത്തർപ്രദേശിൽ സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തില്‍ വരനാണ് വെടിയുതിർത്തത്. സംഭവത്തില്‍ വരൻ മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു. പൊതുയിടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് രാജ്യത്തു വിലക്കുള്ള സാഹചര്യത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. മനീഷിന്റെ സുഹൃത്തായ ജവാൻ ബാബു ലാൽ യാദവാണ് വെടിയേറ്റു മരിച്ചത്. ബാബു ലാലിന്റെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിർത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.