മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ നെക്സോൺ ഇവിക്ക് തീപിടിച്ചു, അന്വേഷണം തുടങ്ങിയതായി ടാറ്റ

മുംബൈ വാസയ് സബർബിൽ ടാറ്റ നെക്‌സോൺ ഇലക്ട്രിക്ക് കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ല. അതേസമയം തീപിടിത്തത്തെക്കുറിച്ച് ടാറ്റ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ കാരണം എന്തെന്ന് അന്വേഷണത്തിന് ശേഷം ഉടൻ വെളിപ്പെടുത്തും. രണ്ട് വർഷത്തിലേറെയായി വിപണിയിൽ ഉള്ള നെക്സോൺ ഇവിക്ക് തീ പിടിക്കുന്ന ആദ്യ സംഭവമാണിത്.