ബഫര്‍ സോണ്‍: വയനാട്ടിലെ സാഹചര്യം വിലയിരുത്തി രാഹുൽ ഗാന്ധി, എംഎൽഎമാരുമായി ചർച്ച നടത്തി

രിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചർച്ച ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തി. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.