അവസാന കരുനീക്കവുമായി ശിവസേന ; അഘാടി സഖ്യം വിടാൻ തയ്യാർ

മഹാരാഷ്ട്രയിൽ വഴികളെല്ലാം അടഞ്ഞതോടെ അവസാന അടവ് പുറത്തെടുക്കുകയാണ് ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹം നിലനിൽക്കെ അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാ എംഎൽഎമാർക്കും ഇത്തരമൊരു അഭിപ്രായം ഉണ്ടെങ്കിൽ ആ നിർദേശം പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ ആവശ്യങ്ങളുന്നയിക്കേണ്ടത് ഗുവാഹത്തിയിൽ നിന്നല്ല, മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.