’42 എംഎൽഎമാർ കൂടെയുണ്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്‌നാഥ് ഷിൻഡെ’: വിമത വിഭാഗം ശക്തിപ്പെടുത്തി ശിവസേന

മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. എന്നാൽ വിമത എംഎൽഎമാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്‌നാഥ് ഷിൻഡെ. 42 എംഎൽഎമാർ കൂടെയുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. ഇത് കൂടാതെ ഏഴുപേർ കൂടി ക്യാമ്പിൽ എത്തിയിട്ടുണ്ട്. ഏക്‌നാഥ് ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും.