അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സിൽ അലസിപ്പിരിഞ്ഞു: പാ‍ര്‍ട്ടി എടപ്പാടിയുടെ കൈയിലേക്ക്, പോരാടാനുറച്ച് ഒപിഎസ്

തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. ഇരട്ട നേതൃത്വം ഒഴിവാക്കി പാർട്ടി കൈപ്പിടിയിലാക്കാനുള്ള ഇ.പളനിസാമിയുടെ നീക്കത്തിൽ പ്രതിഷേധിച്ച്ഒ.പനീർ ശെൽവം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പനീർ ശെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്ന്അനുയായികൾ ആരോപിച്ചു. നടപടികൾ തുടങ്ങി ഒന്നര മണിക്കൂറിൽ തന്നെ ജനറൽ കൗൺസിൽഅലസിപ്പിരിയുകയായിരുന്നു. അതേസമയം പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്ക്പിന്തുണ രേഖപ്പെടുത്തി.