നാല് എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്ന പരിഹാരത്തിനായി ശരത് പവാറും രംഗത്തെത്തി. നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ എത്തി. അണികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ധവ് താക്കറെ നടത്തുന്നത്.