ഷിണ്ടെയ്ക്ക് പിന്തുണയുമായി 34 എംഎല്‍എമാർ ഗവര്‍ണര്‍ക്ക് കത്ത്‌ നൽകി

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ അടർത്തിയെടുത്ത എംഎൽഎമാരുമായി ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഏകനാഥ് ഷിണ്ടെ. തന്റെ ഒപ്പമുള്ള 34 എംൽഎമാരുടെ പട്ടികയും ഷിണ്ടെ പുറത്തു വിട്ടു. ഷിണ്ടയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് എംഎൽഎമാർ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി. ഷിണ്ടെക്ക് ഒപ്പമുള്ള എംഎല്‍എമാർ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് ഷിണ്ടെയുടെ നീക്കം.