നാളെയും ഇഡിക്ക് മുന്നിൽ ഹാജരാകില്ല; കത്ത് നൽകി സോണിയ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നാഷണൽ ഹെറാൾഡ് കേസില്‍ നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ സമയമെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിൽ പറയുന്നത്. അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസം കൊണ്ട് 54 മണിക്കൂറാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു