മഹാരാഷ്ട്രയില്‍ അനുനയ സൂചനകളില്ല; യോഗത്തിന് എത്തില്ലെന്ന് വിമതര്‍, യോഗം റദ്ദാക്കി ശിവസേന

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി ശിവസേന. യോഗത്തിൽ പങ്കെടുക്കണമെന്ന ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം വിമതർ തള്ളിയതോടെയാണ് യോഗം ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നത്. യോഗത്തിന് എത്തണമെന്ന് എംഎല്‍എമാര്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. തനിക്ക് 47 പേരുടെ പിന്തുണയുണ്ടെന്ന് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിന്‍ഡേ പറഞ്ഞു.