പ്രമേഹം മൂർച്ഛിച്ചു, നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

പ്രമേഹ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാ​ഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.