വിമത എംഎൽഎമാർ അസമിലേക്ക്; മഹാരാഷ്ട്ര സർക്കാരിന്റെ ഭാവി തുലാസിൽ; ഷിന്റേ ക്യാമ്പിൽ 34 പേർ

മഹാരാഷ്ട്രയിൽ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. മുംബൈയിൽ ഇന്ന് നിർണായക മന്ത്രിസഭായോഗം ചേരും.