മഹാരാഷ്ട്രയിലെ ബിജെപി നീക്കം വിജയിക്കില്ല, ഭരണം നിലനിർത്താനാവുമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ഇത് ആദ്യമായല്ല ബിജെപി മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. മുൻപ് മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും, ബി.ജെ.പി നീക്കം വിജയിക്കില്ല,’; ശരദ് പവാർ
