‘നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഏക്‌നാഥ് ഷിൻഡെയെ മാറ്റി’; ഹിന്ദുത്വത്തെ വഞ്ചിക്കില്ലെന്ന് മറുപടി

വിമത നീക്കത്തിന് പിന്നാലെ ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ നടപടിയുമായി ശിവസേന. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റി.പകരം അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശിവസേനയുടെ നടപടി ബിജെപി അനുകൂല നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗം ബിജെപിയിൽ ചേരാനാണ് സാധ്യത.