ദൃശ്യം 2 നവംബര്‍ 18 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

ഏറെ ആഘോഷിക്കപ്പെട്ട വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രത്തിലൂടെ അജയ് ദേവ്ഗണ്‍ വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ എത്തും. വരാനിരിക്കുന്ന ചിത്രമായ ദൃശ്യം 2 ന്റെ റിലീസ് നവംബര്‍ 18. അഭിഷേക് പഥക് ആണ് ദൃശ്യം 2 സംവിധാനം ചെയ്യുന്നത്. ദൃശ്യം 2 ന്റെ റിലീസ് തീയതി ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനാല്‍ കാത്തിരിപ്പിന് വിരാമമായി. അജയ് ദേവ്ഗണും ശ്രിയ ശരണും ചിത്രത്തില്‍ വിജയ് സല്‍ഗോങ്കര്‍, നന്ദിനി സല്‍ഗോങ്കര്‍ എന്നിവരുടെ വേഷങ്ങള്‍ അവതരിപ്പിക്കും. ദൃശ്യത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചു.