മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര? ശിവസേനയുടെ 3 മന്ത്രിമാരടക്കം 20 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 20 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.