ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനാചരണം: വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്.