അഗ്നിപഥ് പ്രതിഷേധം: 595 ട്രയിനുകൾ റദ്ദാക്കി റെയിൽവേ

രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രയിനുകൾ എന്നിവ ഭാഗികമായും റദ്ദാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെതിരായ സുരക്ഷാ നടപടിയിൽ ജനം വലഞ്ഞു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി.