അഗ്നിപഥ് പദ്ധതിയിൽ രാഷ്ട്രപതിക്ക് നിവേദനം നൽകി കോൺഗ്രസ്

അഗ്നിപഥ് പദ്ധതിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് പരാതി നൽകി കോൺഗ്രസ്. പാർലമെന്റ് ഹൗസിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോൺഗ്രസിന്റെ ഏഴംഗ പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്. അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും തിരികെ വന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി.