മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ച നിലയില്‍; വിഷം കഴിച്ചതെന്ന് പ്രാഥമിക നിഗമനം

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃഗഡോകടർ മാണിക് വൻമോറെ, സഹോദരനും അധ്യാപകനുമായ പോപ്പറ്റ് വൻമോറെ, ഇവരുടെ അമ്മ, ഭാര്യമാർ, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടക്കുകയാണ്.