‘രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് നാലാം നാൾ’; എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു

നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. കൂടാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തി.