അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്നിപഥ് പ്രതിഷേധത്തിൻ്റെ പേരിൽ അറസ്റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ്.
അഗ്നിപഥ്: അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം, ഭാരത് ബന്ദ് ആഹ്വാനത്തിൽ അതീവ ജാഗ്രത
