അഗ്നിപഥിനെക്കുറിച്ച് വ്യാജപ്രചാരണം: 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കെതിരെ നടപടി. 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. അതേസമയം പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. ഈ വർഷത്തെ റിക്രൂട്ട്മെന്റ് തിയതികൾ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റിൽ നടക്കും.