പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 415 പേര് അറസ്റ്റിലായി. യുപിയിലെ പത്ത് ജില്ലകളിലായി 20 എഫ്ഐആര്‍ രജിസ്ററര്‍ ചെയ്തു.ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജൂണ്‍ 3ന് കാണ്‍പൂരിലാണ് ആദ്യം പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 10ന് ഒന്‍പത് ജില്ലകളിലേക്ക് കൂടി അക്രമങ്ങളും പ്രതിഷേധങ്ങളും വ്യാപിച്ചു. കാണ്‍പൂരില്‍ 20 പൊലീസുകാരടക്കം നാല്പതോളം പേര്‍ക്കാണ് പരുക്കേറ്റത്.
പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധം; യുപിയില്‍ അറസ്റ്റിലായത് 415 പേര്
