അഗ്നിപഥ്; ‘സൈന്യം വളരാൻ സോണിയക്കും, രാഹുലിനും താൽപര്യമില്ല’;ബിജെപി

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട്സേന മേധാവികൾ എല്ലാ സംശയങ്ങളും ദൂരീകരിച്ച് കഴിഞ്ഞെന്ന് ബിജെപി വക്താവ് സമ്പീത് പത്ര പറഞ്ഞു.അഗ്നിപഥിനെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.: പരിഷ്ക്കാരങ്ങളില്ലാതെ രാജ്യം എങ്ങനെ വളരും?ദേശ താൽപര്യമുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുത്.ഒന്നും ചെയ്തില്ലെങ്കില്‍ ഒരു തലവേദനയുമുണ്ടാകില്ലെന്നാണ് മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണി പറഞ്ഞത്.ദേശസുരക്ഷക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.സൈന്യം വളരാൻ സോണിയ്ക്കും, രാഹുലിനും താൽപര്യമില്ല. രാജ്യത്തെ യുവാക്കളെയും അവർക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.