‘ബി.ജെ.പി ഓഫീസുകളിൽ അഗ്‌നിവീറുകളെ സെക്യൂരിറ്റി ജോലിക്ക് നിയമിക്കും’; വിവാദ പരാമർശവുമായി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

അഗ്നിപഥ് വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപി ഓഫീസുകളിൽ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന് മുൻഗണന നൽകുമെന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു. രാജ്യവ്യാപകമായി അഗ്‌നിപഥ് വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം.