‘വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കി’; രാഹുൽ ഗാന്ധി

അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇന്ന് ദില്ലി ജന്ദര്‍മന്ദരില്‍ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്‍റെ ട്വീറ്റില്‍ പറയുന്നു.