ഉത്തർപ്രദേശിൽ ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ബിജെപി നേതാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.