രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തേക്കാൾ കൂടി. 2.89 ശതമാനമാണ് ടിപിആർ. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മരണനിരക്ക് ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന് തന്നെ തുടരുകയാണ്.