പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തുമെന്നും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയാകുമെന്നും ഒവൈസി പറഞ്ഞു.
‘നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി വരെയാക്കും’; വിമർശനവുമായി ഒവൈസി
