നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ വിധി 28ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഈ മാസം 28ന്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയതികള്‍ കണ്ടെത്തണമെന്ന് കോടതി പറഞ്ഞു. ശബ്ദ സന്ദേശം പെന്‍ഡ്രൈവിലേക്ക് മാറ്റിയ ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ്, അനൂപ്, സുരാജ്, ശരത് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ വീണ്ടും എടുക്കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ വാദിച്ചു.