എല്ലാ എംപിമാരോടും ഡൽഹിയിലെത്താൻ നിർദേശം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

മുഴുവൻ എംപിമാരോടും ഞായറാഴ്ച ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിർദേശം. എഐസിസി ആസ്ഥാനത്തെ പൊലീസ് നടപടിക്ക് എതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാ​​ഗമായാണ് കോൺ​ഗ്രസിന്റെ നീക്കം. ബ്ലോക്ക് തലങ്ങളിൽ രാജ്യവ്യാപകമായി ഇന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ഇഡിക്ക് എതിരായ സമരം ശക്തമാക്കാനാണ് കോൺ​ഗ്രസ് തീരുമാനം.