അഗ്നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദ്ദേശം; സായുധ സേനകൾ നടപടികൾ തുടങ്ങുന്നു

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം നൽകി. സായുധ സേനകൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നല്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്തുന്നത് ആലോചിക്കും. അതിനിടെ റിക്രൂട്ട്മെൻറ് പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർത്ഥി ഒഡീഷയിൽ ആത്മഹത്യ ചെയ്തു.