അഗ്നിപഥ്: വിജ്ഞാപനം രണ്ടുദിവസത്തിനുള്ളില്‍,പരിശീലനം ഡിസംബറില്‍; കരസേന മേധാവി

അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറിൽ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും- ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു