അഗ്നിപഥിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം; ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഇളവ്

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിന് ഇടയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം നിയമനങ്ങൾ നടക്കാത്തത് പരിഗണിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം. കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. കോവിഡ് സാഹചര്യത്തെ തുടർന്നാണ് ഇത്. ഇതേതുടർന്നാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.