നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സേന മുഖപത്രമായ ‘സാമ്ന’. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മരണകൾ മായ്ക്കാൻ ബിജെപി ശ്രമിക്കുന്നു. നെഹ്‌റു-ഗാന്ധി വംശത്തെ നശിപ്പിക്കാനും കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ശിവസേന ആരോപിച്ചു. ബിജെപിയുടേത് വിലകുറഞ്ഞ ശക്തി പ്രകടനം മാത്രമാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ “ആരുടെയും കോളറിൽ പിടിക്കാൻ” കഴിയുമെന്ന് കാണിക്കാൻ.