രൂപയും വിപണിയും ഇടിയും: ഇന്ധനവില ഇനിയും ഉയരും

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 0.75 ശതമാനം പലിശ ഉയർത്തിയത് രാജ്യാന്തര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. 28 വർഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വർധന ഫെഡറൽ റിസർവ് നടത്തുന്നത്. വിലക്കയറ്റം നേരിടാൻ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ ഇന്ത്യയേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകർഷണീയത വിദേശ നിക്ഷേപകരുടെ ഇടയിൽ വീണ്ടും ഇടിയാൻ ഇത് കാരണമാകും.